 
കരുനാഗപ്പള്ളി: ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾക്കായി ക്രിസ്മസ് വെക്കേഷന്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ ആർ. പാലവിള അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ ധന്യ മുഖ്യപ്രഭാഷണം നടത്തി. ഡ്രിൽ ഇൻസ്‌പെക്ടർമാരായ മനുലാൽ, വി. മോഹനൻ, ഷിഹാബ് എസ്. പൈനുംമൂട്, എൽ. രാജീവ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എസ്. സാബുജാൻ ആമുഖപ്രഭാഷണം നടത്തി. പ്രഥമ അദ്ധ്യാപിക മേരി ടി. അലക്‌സ് സ്വാഗതവും അഡിഷണൽ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ബിന്ദു നന്ദിയും പറഞ്ഞു.