തൊടിയൂർ: മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ രചിച്ച തായ്മൊഴിച്ചന്തം, മാനത്തപ്പം എന്നീ കൃതികളുടെ പ്രകാശനം ജനുവരി 2ന് നടക്കും. പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും സർഗചേതനയും സംയുക്തമായി കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ വൈകിട്ട് 3ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ ചവറ കെ.എസ്. പിള്ള, ഡോ. വള്ളിക്കാവ് മോഹൻ ദാസ് എന്നിവർ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. കെ.എൻ.കെ. നമ്പൂതിരി,​ ഫ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. ഡോ. എം. ജമാലുദ്ദീൻ കുഞ്ഞ് അദ്ധ്യക്ഷനാകും. ഇന്ദിരാകൃഷ്ണൻ, ആദിനാട് തുളസി, നീരാവിൽ വിശ്വമോഹൻ, പി. ദീപു, ഡി. വിജയലക്ഷ്മി, തഴവ തോപ്പിൽ ലത്തീഫ്, തഴവ രാധാകൃഷ്ണൻ, ഫാത്തിമ താജുദ്ദീൻ, ഡോ. കെ. കൃഷ്ണകുമാർ, സി.ജി. പ്രദീപ്കുമാർ എന്നിവർ സംസാരിക്കും. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ മറുപടി പ്രസംഗം നടത്തും. ബി. രാജൻ സ്വാഗതവും ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറയും.