കുന്നിക്കോട് : ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കുന്നിക്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ, ടാക്സി നിരക്ക് ഏകീകരിക്കാൻ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കുന്നിക്കോട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് യൂണിയൻ ഏരിയാ നേതാക്കളായ ഷാനവാസ് ഖാൻ, പൊടിമോൻ, എ. വഹാബ്, ഷാഫി, ഷെെജു, സുഭാഷ്, ഷാജഹാൻ, സിദ്ദീക്ക് എന്നിവർ നേതൃത്വം നൽകി.