
കൊല്ലം: മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിസെബിലിറ്റിയും സംയുക്തമായി ജനുവരി 14, 15 തീയതികളിൽ ബധിരർക്കായി ബോധവത്കരണ ക്യാമ്പും ശ്രവണ സഹായി വിതരണവും നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 120 പേർക്കാണ് പ്രവേശനം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, പ്രതിമാസം 15,000 രൂപയിൽ താഴെയുള്ള കുടുംബ വരുമാന സർട്ടിഫിക്കറ്റ്, കേന്ദ്ര സർക്കാർ മെഡിക്കൽ ബോർഡ് നൽകിയ ഹിയറിംഗ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജനുവരി 10ന് മുമ്പ് അപേക്ഷിക്കണം. രാവിലെ 10.00 മുതൽ വൈകിട്ട് 4,00 വരെ നടത്തുന്ന ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ അറിയാൻ ഫോൺ: 9447677222, 8589927222. വാർത്താസമ്മേളനത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.എ.സന്തോഷ്‌കുമാർ, കോ-ഓർഡിനേറ്റർ ഡോ. ദീപക് മോഹൻ, പി.ആർ.ഒ ഡോ. അരുൺ അശോക്, ഡോ. ജുനൈദ് എന്നിവർ പങ്കെടുത്തു.