കൊല്ലം: ഫൈൻ ആർട്സ് സൊസൈറ്റി കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ സംഗീത, അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള പുരസ്കാര സമർപ്പണം ജനുവരി 2ന് വൈകിട്ട് 5ന് നടക്കും. ഫൈൻ ആർട്സ് സൊസൈറ്റിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫാസ് വൈസ് പ്രസിഡന്റ് ആശ്രാമം ഭാസി അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡോ. കേതൻ ദേശായി യുവ ലീഡർ അവാർഡ് നേടിയ ഫാസ് അംഗം ഡോ. ആരോമൽ ചേകവരെ ആദരിക്കും. സെക്രട്ടറി പ്രദീപ് ആശ്രാമം, കെ.സുന്ദരേശൻ എന്നിവർ സംസാരിക്കും. മത്സര വിജയികൾക്ക് പുറമേ സംഗീത മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും അത്തപ്പൂക്കളമിട്ട എല്ലാ ഫാസ് അംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് വിവിധ കലാ മത്സരങ്ങൾ നടക്കും.