 
ഓച്ചിറ: തെരുവിൽ അന്തിയുറങ്ങുന്നവർക്ക് സാന്ത്വനവുമായി ഓച്ചിറ സി.ടി.എം ട്രസ്റ്റ്. കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ തെരുവിൽ അന്തിയുറങ്ങുന്ന നൂറിലധികം പേർക്കാണ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തത്. പുതുവർഷ സമ്മാനമായി നൽകിയ പുതപ്പ് വിതരണത്തിന് ട്രസ്റ്റ് ഭാരവാഹികളായ മെഹർഖാൻ ചേന്നല്ലൂർ, അബ്ബാമോഹൻ, മനുജയ പ്രകാശ്, ഷെരീഫ് ഗീതാഞ്ജലി, ആദിൽ ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.