photo
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്ര

കരുനാഗപ്പള്ളി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മവാർഷിക ദിനം കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. 137 കോൺഗ്രസ്‌ പതാക വഹിച്ച പ്രവർത്തകർ പങ്കെടുത്ത പദയാത്ര കോൺഗ്രസ്‌ ഭവനിൽ നിന്ന് ആരംഭിച്ച് കുറ്റിപ്പുറം ചന്ത മൈതാനിയിൽ സമാപിച്ചു. തുടർന്ന് സംഘടിപ്പിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മണിലാൽ എസ്. ചക്കാലത്തറ അധ്യക്ഷത വഹിച്ചു. സമ്മേളനം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.എ. ആസാദ്, രമ ഗോപാലകൃഷ്ണൻ, കെ.പി. രാജൻ, ടോമി എബ്രഹാം, അഡ്വ. പരടയിൽ സത്യൻ, വി. ശശിധരൻപിള്ള, കൈപ്ളേത്ത് ഗോപാലകൃഷ്ണൻ, ഖലീലുദീൻ പൂയപ്പള്ളിൽ, മണികണ്ഠൻ, റാഷിദ്‌ വാലേൽ, തോപ്പിൽ ഷിഹാബ്, പാവുമ്പ സുനിൽ, അഡ്വ. പി. ബാബുരാജ്, ബിജു പാഞ്ചജന്യം, എസ്. സദാശിവൻ, ആനി പൊൻ തുടങ്ങിയവർ പ്രസംഗിച്ചു.