photo
പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സമാപനയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. മെഡിക്കൽ ക്യാമ്പുകൾ,​സേവന പ്രവർത്തനങ്ങൾ,​ ക്ളാസുകൾ,​ കുടനിർമ്മാണ പരിശീലനം,​ കലാപരിപാടികൾ,​ പൂന്തോട്ടമൊരുക്കൽ,​ സ്ത്രീധനത്തിനെതിരായ ഓപ്പൺ കാൻവാസ് തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഏഴ് ദിനങ്ങളിലായി സംഘടിപ്പിച്ചത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു പ്രഭാകറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. രാമാനുജൻ മികച്ച വാളണ്ടിയർമാരെ മെഡൽ നൽകി അനുമോദിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഐ. ജ്യോതിലക്ഷ്മി, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി പ്രവീൺ എന്നിവർ സംസാരിച്ചു. മാനേജർ ഓമനാശ്രീറാം ക്യാമ്പ് പ്രവർത്തനങ്ങൾക്ക് സന്ദേശം നൽകി.