പോരുവഴി : ശൂരനാട് വടക്ക് ഭാവന ഗ്രന്ഥശാലയിൽ ഒരുക്കിയ 22ൽ അധികം മഹത് വ്യക്തികളുടെയും അന്തരിച്ച ഗ്രന്ഥശാലാ സെക്രട്ടറി എസ്.പി. സോഫിന്റെയും (കുറുപ്പ്) ഛായാചിത്രങ്ങളുടെ അനാച്ഛാദനവും ഫർണിച്ചറുകളുടെ സമർപ്പണവും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ഇന്ദ്രജിത്ത് അദ്ധ്യക്ഷനായി. ബ്ലോക്ക് മെമ്പർമാരായ സുന്ദരേശൻ, സനൽ, ഗ്രാമ പഞ്ചായത്ത് അംഗം സുനിത ലത്തീഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശശികുമാർ, ബി. സാബു, ലത്തീഫ് പെരുങ്കുളം, സി.കെ. പ്രേംകുമാർ എന്നിവർ സംസാരിച്ചു. യു.പി തല വായനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.