photo
എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള ലോഗോ പ്രകാശനം പി.എസ്. സുപാൽ എം.എൽ.എ. നിർവഹിക്കുന്നു. അഡ്വ. ആർ. സജിലാൽ, ലിജു ജമാൽ, കെ.എൻ. വാസവൻ തുടങ്ങിയവർ സമീപം

അഞ്ചൽ: ജനുവരി 22, 23 തീയതികളിൽ അഞ്ചലിൽ നടക്കുന്ന എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അനന്ദു എസ്. പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അഡ്വ. കെ. രാജു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. സജിലാൽ, മണ്ഡലം സെക്രട്ടി ലിജു ജമാൽ, മറ്റ് ഭാരവാഹികളായ എം. സലീം, കെ.സി. ജോസ്, കെ.എൻ. വാസവൻ, എസ്. സന്തോഷ്, ഇ.കെ. സുധീർ, വൈശാഖ് സി. ദാസ് തുടങ്ങിയവർ പങ്കെടുത്തു.