അഞ്ചൽ: അഞ്ചൽ ടൗൺ ഒന്നാം നമ്പർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ചലച്ചിത്രഗാന രചയിതാവ് പൂവച്ചൽ ഖാദർ ഉപഹാര സമർപ്പണവും ചികിത്സാ സഹായവിതരണവും ജനുവരി 2ന് നടക്കും. വൈകിട്ട് 4ന് ചീപ്പുവയൽ ബൈപാസ് അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് എസ്. ഫസലുദ്ദീൻ അൽ അമാൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനം ഉദ്ഘാടവും പൂവച്ചൽ ഖാദർ ഉപഹാര സമർപ്പണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിർവഹിക്കും. വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാര സമ‌ർപ്പണം പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, ജില്ലാ പഞ്ചായത്ത് അംഗം അംബികാ കുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. സക്കീർ‌ ഹുസൈൻ, ഗ്രാമപ‌ഞ്ചായത്ത് അംഗങ്ങളായ എ. നൗഷാദ്, ജാസ്മിൻ മഞ്ചൂർ, അഖിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. കൊല്ലം പൊലീസ് അസി. കമ്മിഷണർ ജി.ഡി. വിജയകുമാർ, പുനലൂർ ഡിവൈ.എസ്.പി. ബി. വിനോദ്, എം.എൻ.ആർ.ഇ. ജി.എസ്. ജില്ലാ ഓംബുഡ്സ്മാൻ എ. സെയ്ദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോയി, ഹോം ഗാർഡ് സന്തോഷ് കുമാർ, സ്നേക് റെയ്ക്യൂർ ഹേമന്ത് എന്നിവരെ ചടങ്ങിൽ അനുമോദിക്കും.