ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് സ്വീകരണം നൽകി.
തൃക്കൊടിത്താനം, പള്ളം, ഗുരുഗുഹാനന്ദപുരം, വാകത്താനം, കുമരകം, എടത്വ എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രകൾക്കും ഇലവുതിട്ട മൂലൂർ സ്മാരകത്തിൽനിന്ന് എത്തിയ ഗുരുദേവ വിഗ്രഹ ഘോഷയാത്രയ്ക്കുമാണ് ചാത്തന്നൂർ യൂണിയൻ ഓഫീസിനു മുന്നിൽ വരവേല്പ് നൽകിയത്. പാരിപ്പള്ളി മേഖലയിലെ ശാഖായോഗങ്ങളുടെയും യൂണിയന്റെയും നേതൃത്വത്തിൽ വിഗ്രഹഘോഷയാത്രയ്ക്ക് സ്വീകരണവും ഭക്ഷണവും നൽകി. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, 3657 കെ.കെ.വി പാരിപ്പള്ളി ടൗൺ ശാഖ പ്രസിഡന്റ് കെ.മണിദാസ്, വൈസ് പ്രസിഡന്റ് കുട്ടപ്പൻ, സെക്രട്ടറി സതീശൻ, 6400-ാം നമ്പർ പാരിപ്പള്ളി ഈസ്റ്റ് ശാഖ പ്രസിഡന്റ് പ്രശോഭൻ, സെക്രട്ടറി അനിൽ കടുക്കറ, 805 പാരിപ്പള്ളി ശാഖാ പ്രതിനിധി പി.മോഹനൻ, 4836 പാമ്പുറം ശാഖാ പ്രതിനിധിയും യൂണിയൻ കൗൺസിലറുമായ ആർ.ഗാന്ധി എന്നിവർ ക്യാപ്ടന് പൊന്നാടയണിയിച്ചു. പള്ളത്തുനിന്ന് ഓയൂർ, പകൽക്കുറി വഴിയെത്തിയ പദയാത്രയെ യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, അസി. സെക്രട്ടറി കെ.നടരാജൻ, 992-ാം നമ്പർ ശാഖാ പ്രസിഡന്റ് ജയകുമാർ എന്നിവർ സ്വീകരിച്ച് ഗുരുക്ഷേത്രത്തിലേക്ക് ആനയിച്ചു. 4595-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പ്രസിഡന്റ് വി.സോമരാജൻ, ഡി.ശശിധരൻ എന്നിവർ സ്വീകരണം നൽകി. കുളമട ഗുരുക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പദയാത്ര യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാറും പാരിപ്പള്ളി മേഖലയിലെ ശാഖാ ഭാരവാഹികളും പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ സ്വീകരിച്ചു. പരവൂർ മേഖലയിലൂടെ കടന്നുപോകുന്ന പദയാത്രകൾക്ക് 861 നെടുങ്ങോലം, 3525 പുക്കുളം, 961 അരുണോദയം, 931 പുറ്റിങ്ങൽ, 962 ഒല്ലാൽ, 707 കോട്ടപ്പുറം, 2495 പൊഴിക്കര, 3768 കോട്ടുവൻകോണം ശാഖകളിലും സ്വീകരണം നൽകി