sneha-
പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ചപ്പോൾ

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ചു. പുതുവത്സര സമ്മാനങ്ങളുമായിട്ടാണ് 70 എൻജീനീയറിംഗ് വിദ്യാർത്ഥികൾ എത്തിയത്.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എ.സുന്ദരേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് എക്സിക്യുട്ടീവ് ഡയറക്ടർ ജിബി വർഗീസ് പുതുവത്സര സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ വി.എൻ.അനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അഖിൽ ജെ.ബാബു, ആർ. രാഹുൽ, ആയിഷ, ധന്യ, അസി.പ്രൊഫസർ വിഷ്ണു എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ കെ.എ.രാജേന്ദ്രകുമാർ, ഭൂമിക്കാരൻ ജെ.പി, എം.കബീർ, ആലപ്പാട്ട് ശശിധരൻ, രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.