j
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

കടയ്ക്കൽ : കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. നവീകരിച്ച പേവാർഡിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ സ്വാഗതം പറഞ്ഞു. നവീകരിച്ച ദന്തൽ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലും, ഗൈനക്കോളജി ഒ.പി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെ. നജീബത്തും ഉദ്ഘാടനം ചെയ്തു.
ഡോ. രാജ്കഫൂർ, ഹരി വി. നായർ, ജി. ദിനേശ് കുമാർ, കെ. ഉഷ, എം.എസ്. മുരളി, സുധിൻ, ഷജി,​ ആർ. ശ്രീജ, പ്രീജാ മുരളി, കരകുളം ബാബു, പ്രൊ. ബി. ശിവദാസൻപിള്ള, ആർ.എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു.