nbt
എൻ.ബി.ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സമ്മേളനവും പുരസ്കാര വിതരണവും സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: എൻ.ബി.ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സമ്മേളനവും പുരസ്കാര വിതരണവും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ, പ്രഭാഷകൻ, ഏജീസ് ഓഫീസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രശസ്തനായ എൻ.ബി. ത്രിവിക്രമൻ പിള്ളയുടെ ഓർമ്മയ്ക്കായി രൂപീകരിച്ചതാണ് എൻ.ബി.ടി ഫൗണ്ടേഷൻ. ഫൗണ്ടേഷൻ പ്രസിഡന്റ് തഴവ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ബി.ടി പ്രതിഭാ പുരസ്കാരം ബേബിക്കുട്ടൻ തൂലികയ്ക്കും, മികച്ച വായനശാലയ്ക്കുള്ള പുരസ്കാരം കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയ്ക്കും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, വി. വിജയകുമാർ, ബേബിക്കുട്ടൻ തൂലിക, എ. ഗോകുലേന്ദ്രൻ, പി. രാധാകൃഷ്ണകുറുപ്പ്, പോണാൽ നന്ദകുമാർ, ബെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ വൈസ് പസിഡന്റ് കെ.എൻ. ബാലകൃഷ്ണൻ നന്ദിയും സെക്രട്ടറി നിള അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് 'എൻ.ബി.ടിയും മലയാള നാടക വേദിയും' എന്ന വിഷയത്തിൽ സെമിനാർ നടന്നു. പി.ജെ. ഉണ്ണിക്കൃഷ്ണൻ, അഡ്വ. മണിലാൽ, ആർ.എസ്. കുറുപ്പ്, വി.പി. ജയപ്രകാശ് മേനോൻ, വടക്കുംതല ശ്രീകുമാർ, കടത്തൂർ മൻസൂർ, എം. ഹർഷൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.