umaya
ഉമയനല്ലൂർ എച്ച്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സബ് കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഉമയനല്ലൂർ എച്ച്.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സബ് കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ റഥുല സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. ഹന്നത്ത് ബീഗം അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പി.എ.സി അംഗം ടി. ജിഹാദ് മുഖ്യപ്രഭാഷണം നടത്തി. എച്ച്.കെ.എം കോളേജ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ അബ്ദുൾ കരീം, എം.ഡി നൗഫൽ, പഞ്ചായത്ത് അംഗം ഷഹാൽ, രക്ഷകർതൃ പ്രതിനിധി വൈ. നിസാമുദീൻ, അച്ചടക്ക സമിതി ചെയർമാൻ സതീഷ്, എച്ച്.കെ.എം ആർ.പി.എസ് പ്രിൻസിപ്പൽ സീനത്ത് നിസ, എച്ച്.കെ.എം.ഡി.എൽ.എഡ് വൈസ് പ്രിൻസിപ്പൽ ശശിലേഖ.ബി.എസ്, എൻ.എസ്.എസ് വോളന്റിയർ ഷെർന എന്നിവർ സംസാരിച്ചു. ക്യാമ്പ് 2ന് സമാപിക്കും.