senkumar-
വൃക്ക മാറ്റിവയ്ക്കണം

തേവലക്കര: കുടുംബ ജീവിതമെന്ന സ്വപ്നത്തിലേക്ക് നടന്നുകയറവേ ഒൻപതാം മാസം വിധിക്കു വിധേയനാവേണ്ടിവന്ന സെൻകുമാർ (28) ചികിത്സയ്ക്കു വേണ്ടി സുമനസുകളുടെ കനിവ് തേടുന്നു.

തേവലക്കര കോയിവിള മാമ്പുഴ പടീറ്റത്തിൽ സെൻകുമാർ ഗുരുതരാവസ്ഥയിലാണ്. 9 മാസം മുമ്പായിരുന്നു വിവാഹം. രേഷ്മയാണ് ഭാര്യ. രണ്ടു വൃക്കകളും 80 ശതമാനത്തോളം പ്രവർത്തന രഹിതമായതിനാൽ വൃക്ക മാറ്റിവയ്‌ക്കൽ മാത്രമാണ് ജീവൻ നിലനിറുത്താനുള്ള ഏകവഴി. 30 ലക്ഷത്തോളം രൂപ ചെലവുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ശക്തികുളങ്ങരയിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സെൻകുമാർ വൃക്കകൾ തകരാറിലയത്തോടെ ജോലിക്കുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

ഒന്നിടവിട്ട് ദിവസങ്ങളിൽ ഡയാലിസിസ് വേണം. ഇതുവരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ചികിത്സ നടത്തിയത്. എറണാകുളം ലോക്‌ഷോർ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള തീയതി അടുത്തിട്ടും ഭാരിച്ച ഈ തുക താങ്ങാൻ കഴിയുമായിരുന്നില്ല. പിതാവ് സേതു തെങ്ങുകയറി കൊണ്ടുവരുന്ന തുച്ഛമായ വരുമാനം നിത്യചെലവുകൾക്കുപോലും തികയാത്ത അവസ്ഥ.

NAME:SENKUMAR

Acc:19980100092073

IFSC:FDRL0001998

BANk:FEDERAL BANK

BRACH:PADAPPANAK

Google pay-phonpe:9809221920