guru-
ഗുരുദേവ ജ്യോതിയുടെ പ്രകാശനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, യോഗനാദം ചീഫ് ഓർഗനൈസർ പി.വി. രജിമോൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, രാജരാജേശ്വരി ഫൈൻ ആർട്സ് ഉടമ അശോക് കുമാർ എന്നിവർ സമീപം

കൊല്ലം: ഗുരുദർശന പ്രചാരണത്തിന് ത്രിമാന ദീപത്തിന്റെ മാതൃകയിൽ ഗുരുദേവ ജ്യോതി രൂപകല്പന ചെയ്ത് കൊല്ലം സ്വദേശി. ഗുരുദേവന്റെ ചിത്രത്തിനൊപ്പം സന്ദേശങ്ങളും ആലേഖനം ചെയ്തിട്ടുള്ള ജ്യോതി, കൊല്ലം ഉളിയക്കോവിൽ രാജരാജേശ്വരി ഫൈൻ ആർട്സ് ഉടമ അശോക് കുമാറാണ് രൂപകല്പന ചെയ്തത്. ക്രിസ്മസ് കാലത്ത് വീടുകളിൽ തൂക്കുന്ന നക്ഷത്രങ്ങൾ പോലെ ഗുരുദേവ ജ്യോതിയും വീടുകളിലിടാം. ഉള്ളിൽ ലൈറ്റിടാനുള്ള സംവിധാനവുമുണ്ട്. ആഘോഷപരിപാടികളിൽ തോരണം പോലെ ഉപയോഗിക്കാനും കഴിയും.