കൊല്ലം: ശിവഗിരി തീർത്ഥാടകർ സഞ്ചരിച്ച മിനിവാൻ നീണ്ടകര പാലത്തിൽ ബ്രേക്ക് ഡൗണായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാനാണ് കുടുങ്ങിയത്. കരുനാഗപ്പള്ളി ഭാഗത്തേക്ക് പ്രശ്നമുണ്ടായില്ല. ഇരുവശത്ത് നിന്നുള്ള വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ ശ്രമിച്ചതാണ് ആദ്യഘട്ടത്തിൽ സ്തംഭനം സൃഷ്ടിച്ചത്. ചവറ പൊലീസെത്തി ഗതാഗതം ക്രമീകരിച്ചതോടെയാണ് കുരുക്ക് അഴിഞ്ഞത്. പിന്നീട് ക്രെയിൻ എത്തിച്ച് വാഹനം പാലത്തിൽ നിന്നു നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.