പരവൂർ : ന്യൂഇയർ ആഘോഷം അതിരുകടക്കാതിരിക്കാൻ പരവൂർ പൊലീസ് ജാഗ്രത കർശനമാക്കി. രാത്രി 10ന് ശേഷം സംസ്ഥാനത്ത് കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ അത് ലംഘിക്കുന്നവരെ കണ്ടെത്താൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. കാപ്പിൽ, തെക്കുംഭാഗം, പൊഴിക്കര ബീച്ചുകളിൽ വൈകിട്ട് മുതൽ പൊലീസ് നിരീക്ഷണമുണ്ടാകും. രണ്ട് മൊബൈൽ പട്രോളിംഗ്,​ മൂന്ന് ബൈക്ക് പട്രോളിംഗ് സംഘങ്ങളും സ്ഥിതിഗതികൾ നിരീക്ഷിക്കും. തീരദേശ പാതകൾ, പരവൂർ - പാരിപ്പള്ളി റോഡ്, പരവൂർ - തെക്കുംഭാഗം റോഡ് എന്നിവിടങ്ങളിൽ ബൈക്ക് റൈസിംഗ് തടയാനും നടപടിയുണ്ടാകും. എക്സൈസ് സംഘവും പരിശോധന കർശനമാക്കിയിട്ടുണ്ട്.