paravur
പൂതക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ദ്വിദിന ക്യാമ്പ് സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : പൂതക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ദ്വിദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻ പിള്ള അദ്ധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജാ സന്തോഷ്, പി.ടി.എ നിർവാഹക സമിതി അംഗം കെ. പ്രകാശ്, പ്രിൻസിപ്പൽ എച്ച്. രതി, സീനിയർ ടീച്ചർ വി. വിജി, സ്റ്റാഫ് സെക്രട്ടറി കെ. രാജേഷ് കുമാർ, അദ്ധ്യാപകരായ സി. അനിൽകുമാർ, റോഷിനി രാജൻ എന്നിവർ സംസാരിച്ചു. സി.പി.ഒമാരായ ബിജു നായർ സ്വാഗതവും ബിജി നന്ദിയും പറഞ്ഞു.