 
കൊല്ലം: യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊല്ലം സർക്കാർ ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണവും സഹായ വിതരണവും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് യൂത്ത് കോൺഗ്രസ് സംഭാവന ചെയ്ത ഭക്ഷ്യ ധാന്യങ്ങളും തുണിത്തരങ്ങളും ചിൽഡ്രൻസ് ഹോം സൂപ്രണ്ടിന് കൈമാറി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, പി.ആർ. പ്രതാപചന്ദ്രൻ, കൗഷിക് എം. ദാസ്, നവാസ് റഷാദി, ഒ.ബി. രാജേഷ്, ശരത് കടപ്പാക്കട, ഹർഷാദ് മുതിരപ്പറമ്പ്, അൽത്താഫ് കുരീപ്പുഴ തുടങ്ങിയവർ സംസാരിച്ചു.