congress
കർഷകരോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കർഷക കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

ഓച്ചിറ: കർഷകരോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ കർഷക കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. കൃഷിമന്ത്രി പങ്കെടുത്ത ചടങ്ങിൽ കൃഷിയുമായി ബന്ധമില്ലാത്തവരെയാണ് കർഷക പ്രതിനിധികളായി ആദരിച്ചതെന്നാരോപിച്ചായിരുന്നു ഉപരോധം. ഇത് കർഷകരോടുള്ള അവഗണനയും അനാദരവുമാണെന്ന് സമരക്കാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കളരിക്കൽ സലിം കുമാർ നേതൃത്വം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് ബോസ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, കയ്യാലത്തറ ഹരിദാസ്, അമ്പാട്ട് അശോകൻ, കെ. ശോഭ കുമാർ, മണിയപ്പൻ, രാകേഷ് ആർ. കൃഷ്ണ, ആമ്പാടിയിൽ ബാബു, വിഷ്ണു കല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.