കൊല്ലം: ആശ്രാമം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് പദയാത്രയും പ്രതിജ്ഞ എടുക്കലും നടന്നു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹൻ ബോസ് അദ്ധ്യക്ഷത വഹിച്ചു. വാസുദേവൻപിള്ള, ബോബൻ, പനവിള ബാബു, ജി.കെ. പിള്ള, രാജേഷ്, ദത്തൻ, ആശ്രാമം സജീവ്, ശ്രീനിവാസൻ, ഉല്ലാസ് ഉളിയകോവിൽ, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.