എഴുകോൺ: സി.പി.ഐയുടെ ആദ്യകാല സംഘാടകനായിരുന്ന കെ. മാധവൻപിള്ളയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗം ഇന്ന് നടക്കും. ഇലയത്ത് നടക്കുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, മുൻ എം.എൽ.എ എൻ. അനിരുദ്ധൻ, ആർ. രാജേന്ദ്രൻ, ജഗദമ്മ ടീച്ചർ, മധു മുട്ടറ തുടങ്ങിയവർ പങ്കെടുക്കും.