 
കരുനാഗപ്പള്ളി: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ വൈദ്യുതി ബോർഡ് സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ആവശ്യപ്പെട്ടു. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് കരുനാഗപ്പള്ളി ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിൽ പ്രൊമോഷനുകൾ നിഷേധിച്ച് സ്ഥാപനത്തെ സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവി മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡന്റ് സജാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഡബ്ല്യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വീരേന്ദ്രകുമാർ, ഐ.എൻ.ടി.യു.സി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ചിറ്റുമൂല നാസർ, മണ്ഡലം പ്രസിഡന്റ് നിസാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷീബാ തമ്പി, വൈസ് പ്രസിഡന്റ് തെന്നല അമൃതലാൽ, കൊല്ലം ഡിവിഷൻ സെക്രട്ടറി ഡെയിസൽ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവിയെ പൊന്നാട അണിയിച്ച് ആദരിച്ചു.