v
എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 ാം ജന്മദിന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 ാം ജന്മദിന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ. രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലി. സൂസൻ വർഗീസ്,​ മുൻ എം.എൽ.എ എഴുകോൺ നാരായണൻ, സി.ആർ. അനിൽ കുമാർ,​ എസ്. മുരളീധരൻ,​ അലിയാർ കുഞ്ഞ്, രതീഷ്, സുഹർബാൻ,​ രേഖാ ഉല്ലാസ്,​ ഷാജി അമ്പലതുംകാല,​ രാജീവ് വിനായക,​ രേഖാ പരുത്തുംപാറ,​ ജയലക്ഷ്മിയമ്മ,​ ഉണ്ണുണ്ണി,​ വർഗ്ഗീസ് അലക്സാണ്ടർ,​ സ്മിത,​ ജോൺസൺ ജോജി തുടങ്ങിയവർ സംസാരിച്ചു. കെ. ജയപ്രകാശ് നാരായണൻ സ്വാഗതം പറഞ്ഞു.