photo
യു.ഡബ്ലിയു.ഇ.സി കരുനാഗപ്പള്ളി ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: യു.ഡബ്ലിയു.ഇ.സി കരുനാഗപ്പള്ളി ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയി കരുമ്പാലിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. അജയകുമാർ, ബിന്ദു ജയൻ, മുനമ്പത്ത്‌ വഹാബ്, നജീബ് മണ്ണേൽ, ബോബൻ ജി. നാഥ്, ബി. മോഹൻദാസ്, കെ.എസ്. പുരം സുധീർ, എൻ. സുഭാഷ്‌ ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.