തൊടിയൂർ: തൊടിയൂർ പഞ്ചായത്തിലെ ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കുമെന്ന് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പറഞ്ഞു. 2021-22 വർഷത്തെ സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന റോഡുകളുടെ പഞ്ചായത്ത്തല നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. പുലിയൂർവഞ്ചി കിഴക്ക് ഏഴാം വാർഡിലെ വളാലിൽ മരുത്തറ റോഡിന്റെ പണിക്കാണ് തുടക്കം കുറിച്ചത്. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലത അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ. കണ്ണൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ, സ്മിത ഗോപിനാഥ്, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.