 
കൊല്ലം: കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ പഠനക്കളരി കാഷ്യു ഡവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റും സംസ്ഥാന ജി. എസ്.ടി പരാതി പരിഹാര സമിതി ചെയർമാനുമായ വർഗ്ഗീസ് കണ്ണമ്പള്ളി മോഡറേറ്ററായിരുന്നു. കോൺട്രാക്ടേഴ്സ് സഹകരണ സംഘം പ്രസിഡന്റ് പ്രദീപ് പുണർതം സ്വാഗതവും ബോർഡ് മെമ്പർ എസ്.രാജു നന്ദിയും പറഞ്ഞു.