ഓയൂർ: കരിങ്ങന്നൂർ വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ കരിങ്ങന്നൂർ ഗവ.യു.പി സ്കൂളിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്യും. പ്രമേഹരോഗ നിർണയം, പ്രമേഹ പാദസ്പർശന നിർണയം, അലർജി, ഇ.എൻ.ടി. എന്നിവക്ക് പരിശോധന നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് ഒന്നിന് സമാപിക്കും. ഫോൺ: 9446109236.