ഗുരുവായൂർ: എൻ.ആർ.ഐ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രവാസി എഴുത്തുകാരുടെ സംഗമം ഞായറാഴ്ച രാവിലെ 10.30ന് ഗുരുവായൂർ പുഷ്പാഞ്ജലി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഷാബു കിളിത്തട്ടിലിന്റെ മാറിയ ഗൾഫും ഗഫൂർക്ക ദോസ്തും രണ്ടാം പതിപ്പിന്റെ പ്രകാശനവുമുണ്ട്.

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്, മുൻ എം.എൽ.എ കെ.വി. അബ്ദുൾ ഖാദറിന് പുസ്തകം കൈമാറും. എൻ.ആർ.ഐ പ്രസിഡന്റ് അഭിലാഷ് വി. ചന്ദ്രൻ അദ്ധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും.

നസീം പുന്നയൂർ, റഹ്മാൻ തിരുനെല്ലൂർ, മനോഹരൻ പേരകം, കെ.എസ്. ശ്രുതി, ലത്തീഫ് മമ്മിയൂർ, ഹുസൈൻ ഗുരുവായൂർ, മുണ്ട്രക്കോട് ചന്ദ്രൻ, ഹനീഫ കൊച്ചന്നൂർ, മണി ചാവക്കാട്, കുട്ടി എടക്കഴിയൂർ, കയ്യുമ്മു കോട്ടപ്പടി, പി.വി. ദിലീപ്കുമാർ, അഹമ്മദ് മുഇനുദ്ദീൻ എന്നീ എഴുത്തുകാരാണ് പങ്കെടുക്കുന്നത്. അഭിലാഷ് വി. ചന്ദ്രൻ, ജമാലുദ്ദീൻ മരട്ടിക്കൽ, സുമേഷ് കൊളാടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.