കൊടുങ്ങല്ലൂർ: ക്രിസ്ത്യൻ വിവാഹ രജിസ്‌ട്രേഷൻ ബിൽ 2020 കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും കോട്ടപ്പുറം രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്ക വിവാഹം അഭേദ്യമായ ഉടമ്പടിയാണ്. കേവലം ഒരു കരാർ അല്ല. വിവാഹ രജിസ്‌ട്രേഷൻ ബിൽ കത്തോലിക്കാ വിവാഹത്തിനെയും കുടുംബ മൂല്യങ്ങളെയും തള്ളിപ്പറയുന്നതാണെന്നും ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഫാ. അഗസ്റ്റിൻ നിമേഷ് ആവശ്യപ്പെട്ടു.