കൊരട്ടി: പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊരട്ടി ഫെറയുടെ ഭാരവാഹികൾ പൊലീസിനും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും കത്ത് നൽകി. അനധികൃതമായി നടന്ന് വരുന്ന കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടറും ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെറ ജനറൽ സെക്രട്ടറി അഡ്വ.കെ.പി.പോൾസൺ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.