 
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശിയുടെ സമാപനം കുറിച്ച് ദ്വാദശി പണസമർപ്പണവും ദ്വാദശി ഊട്ടും നടന്നു. മൂന്ന് വൈദിക ഗ്രാമങ്ങളിൽ നിന്നുമെത്തിയ വൈദികർ ക്ഷേത്രം വലിയമ്പലം, ഗോശാലകൃഷ്ണ സന്നിധി എന്നിവിടങ്ങളിൽ നിന്നായി ഭക്തരിൽ നിന്ന് ദ്വാദശി പണം എറ്റുവാങ്ങി.
ഇരിങ്ങാലക്കുട ഗ്രാമം നടുവിൽ പഴയിടത്ത് മനയ്ക്കൽ നീലകണ്ഠൻ അടിതിരിപ്പാട്, പെരുവനം ഗ്രാമം ആരൂർ വാസുദേവൻ അടിതിരിപ്പാട്, പന്നിയൂർ ഗ്രാമം തവനൂർ പരമേശ്വരൻ സോമയാജിപ്പാട് എന്നിവരാണ് ദ്വാദശി പണം എറ്റുവാങ്ങിയത്. തുടർന്ന് ക്ഷേത്രം ഊട്ടുപുരയിൽ ദ്വാദശി ഊട്ടും നടന്നു.