തൃശൂർ: കേരള ആം റെസലിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരം 11,12 തീയതികളിൽ തൃശൂർ വി.കെ.എൻ സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്റ ഭാഗമായി കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ, ടി.എൻ പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ. കെ.ആർ എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.