ആമ്പല്ലൂർ: അളഗപ്പമിൽ തുറന്ന് പ്രവർത്തിക്കാനാവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ അളഗപ്പ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് പ്രിൻസൺ തയ്യാലക്കൽ വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായി. മിൽ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യമുന്നയിച്ച് വിഘടിച്ച് നിന്നാണ് സമരം നടത്തിക്കൊണ്ടിരുന്നത്. തൊഴിലാളി സംഘടനകൾ അഭിപ്രായ വ്യത്യാസം മാറ്റിവച്ച് സംയുക്ത സമരസമിതിയുടെ ബാനറിൽ ഒന്നിച്ച് സമരം ചെയ്യാനാണ് ധാരണയായത്. പഞ്ചായത്ത് പ്രസിസന്റ് പ്രിൻസൻ തയ്യാലുക്കൽ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ സനൽ മഞ്ഞളി, സി.പി.എം അളഗപ്പ ലോക്കൽ സെക്രട്ടറി സോജൻ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.പ്രിൻസ്, ഐ.എൻ.ടി.യു.സി നേതാവ് ആന്റണി കുറ്റൂക്കാരൻ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.ഗോപാലകൃഷ്ണൻ, കെ.ഉണ്ണിക്കൃഷ്ണൻ, ആന്റോ ഇല്ലിക്കൽ, എം.തുളസീദാസ് എന്നിവർ പങ്കെടുത്തു. സംയുക്ത സമരം നാലാം തീയതി മുതൽ പുനരാരംഭിക്കാനും ആറാം തീയതി രാപ്പകൽ സമരം നടത്താനും തീരുമാനിച്ചു.