yogam
പട്ടികജാതി വർഗ ഏകോപന സമിതി ശാഖാ ഭാരവാഹികളുടെ പ്രവർത്തക യോഗം ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: പട്ടികജാതി - വർഗ ഏകോപന സമിതി കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി, എസ്.എൻ പുരം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലെ ശാഖാ ഭാരവാഹികളുടെ പ്രവർത്തകയോഗം കൂളിമുട്ടം മണ്ടത്തറ സ്കൂൾ ഹാളിൽ നടന്നു. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി - വർഗ വികസന നയം സർക്കാർ പ്രഖ്യാപിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി - വർഗക്കാർക്ക് സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. വി.സി. വിനോജ് അദ്ധ്യക്ഷനായി. പി.പി. അനിൽ, സി.സി. സന്തോഷ്, സി.ജി. ചന്ദ്രകുമാർ, പുരുഷൻ, സി.എ. പ്രേംലാൽ, മോഹനൻ എന്നിവർ സംസാരിച്ചു.