1
അൽത്താഫ് അലി.

ചെറുതുരുത്തി: ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ ഓഫീസർ എം. അൽത്താഫ് അലി ഇനി പൊലീസിന്റെ കുപ്പായം അഴിച്ച് വച്ച് അദ്ധ്യാപകനാകും. ഇഗ്ലീഷിലും അറബിയിലും ബിരുദാനന്തര ബിരുദധാരിയായ അൽത്താഫ് അലിക്ക് കേരള യൂണിവേഴ്‌സിറ്റിയിൽ അറബിക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം ലഭിച്ചതോടെയാണ് പൊലീസ് വകുപ്പിനോട് വിട പറയുന്നത്. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ കുന്നംകുളം എ.സി.പി.സിനോജിന്റെ നേതൃത്വത്തിൽ അൽത്താഫ് അലിക്ക് യാത്രയയപ്പ് നൽകി. തിരുവനന്തപുരം പവാർ സ്വദേശിയായ അൽത്താഫ് അലി 2007 ലാണ് കേരള പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. ഇതിന് മുമ്പ് മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.