 
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ആതിരോത്സവം 12 മുതൽ 20 വരെ വിവിധ പരിപാടികളോടെ നടക്കും. 19 വരെ വൈകിട്ട് അഞ്ച് മുതൽ 9.30 വരെയും 20ന് രാവിലെ മുതലും തിരുവാതിരക്കളി ഉണ്ടാകും. 20 ന് രാവിലെ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശ്രീരുദ്ര ജപം നടക്കും. ആതിരോത്സവ പരിപാടികളുടെ നടത്തിപ്പിനായുള്ള ഓഫീസ് ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. തിരുവാതിരക്കളി അവതരണത്തിനുള്ള അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്നും ലഭിക്കും. ഏഴിന് മുൻപ് നൽകണം.