ചാവക്കാട്: ചാപ്പറമ്പ് കൊപ്പര ബിജുവിന്റെ കൊലപാതകം അന്വേഷിക്കാനായി ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്ന് മഹിളാമോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ. ബിജുവിന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു വാനതി. മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ.സി.നിവേദിത സുബ്രമണ്യൻ, മഹിളാമോർച്ച ജില്ല അദ്ധ്യക്ഷ ഇ.പി.ഝാൻസി, മഹിളാ മോർച്ച ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് സീന സുരേഷ്, ബി.ജെ.പി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജു, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചിറമ്പത്ത്, ബി.ജെ.പി നേതാക്കളായ സുമേഷ് തേർളി, എ.വേലായുധ കുമാർ, കെ.എസ്.അനിൽകുമാർ, ഷീബ ജയപ്രകാശ്, ഗണേഷ് ശിവജി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.