aerobic-bin-composting-
എയ്രോബിക് ബിൻ കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എം.എൽ.എ നിർവഹിക്കുന്നു.

ചാവക്കാട്: താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയ്രോബിക് ബിൻ കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എം.എൽ.എ നിർവഹിച്ചു. ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ.കെ.മുബാറക്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബുഷറ ലത്തീഫ്, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിന സലിം, വാർഡ് കൗൺസിലർ എം.ബി.പ്രമീള, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, നഗരസഭ അസിസ്റ്റന്റ് എൻജിനീയർ ജെസ്സി, മുണ്ടൂർ ഐ.ആർ.ടി.സി.പ്രതിനിധി ശ്രേയസ്സ് തുടങ്ങിയവർ സംബന്ധിച്ചു. താലൂക്ക് ആശുപത്രിയിലെ ജൈവ മാലിന്യ സംസ്‌കരണം
ശാസ്ത്രീയമായ രീതിയിൽ ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കുന്നതിന് വേണ്ടിയാണ് നഗരസഭ എയ്രോബിക് ബിൻ നിർമ്മിച്ചിട്ടുളളത്. നഗരസഭയുടെ പ്ലാൻ ഫണ്ടും ശുചിത്വ മിഷൻ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ നിർമ്മാണം പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സി.യാണ് നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം ആശുപത്രിയിലെ ജീവനക്കാർക്ക് കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ പ്രവർത്തന രീതിയെ സംബന്ധിച്ച് പരിശീലനം നൽകി.