തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ആതിരോത്സവത്തോട് അനുബന്ധിച്ച് സംഗീതാർച്ചന നടത്താൻ അവസരം. സംഗീത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പങ്കെടുക്കാം. 18, 19 തീയതികളിലാണ് സംഗീതാർച്ചന. വീണ, വയലിൻ കച്ചേരികളും നടത്താം. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും ദേവസ്വം ഓഫീസിൽ നിന്ന് ലഭിക്കും.