medi

തൃശൂർ : കഴിഞ്ഞ വർഷം പുറത്തിറക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ഇല്ലാതാക്കാനും, നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരെ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലേക്ക് പുനർവിന്യസിക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നുൾപ്പെടെയുള്ള ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എ തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണയും പഠനനിഷേധ ജാഥയും നടത്തി. തൃശൂർ യൂണിറ്റ് പ്രസിഡന്റ് ഡോ. ഷംഷാദ് ബീഗം യോഗം ഉദ്ഘാടനം ചെയ്തു. ഡോ. അൽത്താഫ്, ഡോ. ബിജോൺ ജോൺസൺ, ഡോ. മനു ജോൺസ് എന്നിവർ പ്രസംഗിച്ചു. രോഗീപരിചരണം തടസപ്പെടുത്താതെയായിരുന്നു പ്രതിഷേധം.