sachidananda

മാള: ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സച്ചിദാനന്ദ സ്വാമിക്ക് എസ്.എൻ.ഡി.പി യോഗം മാള യൂണിയൻ ഇന്ന് സ്വീകരണം നൽകുന്നു. രാവിലെ മാള പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ഘോഷയാത്രയായാണ് സാമിയെ സ്വീകരിക്കുക. തുടർന്ന് രാവിലെ പത്തിന് മാള സി.യു.സി ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ കമ്മിറ്റി പ്രസിഡന്റ് പി.കെ. സാബു അദ്ധ്യക്ഷനാകും. യൂണിയൻ കമ്മറ്റി സെക്രട്ടറി സി.ഡി. ശ്രീലാൽ സ്വാഗതം ആശംസിക്കും.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ശബരിമല മുൻ മേൽശാന്തി വി.കെ. ജയരാജ് പോറ്റി, മാള ജുമാ മസ്ജിദ് ഇമാം സുബൈർ മന്നാനി, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, കർഷക ക്ഷേമ ബോർഡ് മെമ്പർ കെ.വി. വസന്ത്കുമാർ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. രവീന്ദ്രൻ, മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബു, ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ, പാലിശേരി എസ്.എൻ.ജി സഭ പ്രസിഡന്റ് എം.എസ്. സജീവൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അശോക്, പി.വി. വിനോദ്, സാജൻ കൊടിയൻ, ഡെയ്‌സി തോമസ്, എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ തുടങ്ങിയവർ സംസാരിക്കും. സ്വീകരണത്തിന് സച്ചിദാനന്ദ സ്വാമി മറുപടി പ്രസംഗം നടത്തും.