ikyadhardyam

കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ വഴി വിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൂട്ടായ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.എസ്.എസ് ശൃംഗപുരം കരയോഗം പ്രവർത്തകർ പടാകുളം സിഗ്‌നലിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.സി. സുധാകരൻ, രാജൻ മുല്ലപ്പിള്ളി, ജയന്തി രാജീവ്, ഗീത അശോകൻ, ഇന്ദുലേഖ അശോകൻ, കെ.സി. നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ആരംഭിച്ച സമരം ഇന്ന് കോട്ടപ്പുറത്ത് നടക്കുന്ന പരിപാടിയോടെ സമാപിക്കും.