 
കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴിക്കോട് ഡിവിഷനിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി സ്ഥാനാർത്ഥി സോമൻ എടമുട്ടത്തിന്റെ സ്ഥാനാർത്ഥി പര്യടനം പേബാസറിൽ ബി.ജെ.പി കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ അജിഘോഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷനായി. ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ബി. അജയ്‌ഘോഷ്, ജ്യോതിബസു തേവർകാട്ടിൽ, രാജേഷ് കോവിൽ, സുധിഷ് പാണ്ഡുരംഗൻ എന്നിവർ സംസാരിച്ചു.