കൊടുങ്ങല്ലൂർ: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ് കേരള കൊടുങ്ങല്ലൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗം വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സജീവൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് ദാനവും, വെൽഫയർ ഫണ്ട്‌ വിതരണവും നടത്തി. പുതിയ ഭാരവാഹികളായി ഇ.സി. ചന്ദ്രൻ (പ്രസിഡന്റ്), സത്യജിത്ത് (സെക്രട്ടറി), സജീവൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.