കയ്പമംഗലം : കൊവിഡിന് ശേഷം സ്കൂളുകള്‍ തുറന്ന് അദ്ധ്യയനം ആരംഭിച്ച സാഹചര്യത്തില്‍ പെരിഞ്ഞനം ഗവ. യു.പി സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. പെരിഞ്ഞനം പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തി ആഴ്ചയില്‍ 4 ദിവസം പോഷക സമൃദ്ധമായ നാടൻ പ്രഭാത ഭക്ഷണമാണ് നൽകുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണമുണ്ടാക്കിയത്. ഭക്ഷണവിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്റ് വിനിത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹേമലത രാജ് കുട്ടന്‍, വാര്‍ഡ് മെമ്പര്‍ സ്നേഹദത്ത്, സ്കൂള്‍ ഹെഡ്മിസ്ട്രസ് രാജശ്രീ, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.