മാള: മാള ഹോളിഗ്രേസ് എൻജിനിയറിംഗ് കോളേജ് ബി ടെക് ബാച്ച്, ഏവിയേഷൻ വിദ്യാർത്ഥികളുടെ ബിരുദ ദാനം അഞ്ചിന് നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങ് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. 180 വിദ്യാർത്ഥികളാണ് പങ്കെടുക്കുക. കോളേജ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ സാനി എടാട്ടൂക്കാരൻ, ഡോ. രാമനുണ്ണി, ഡോ. എം.പി. അരുൺ, കെ.ടി. ബെന്നി എന്നിവർ പങ്കെടുത്തു.